keralacong
കേരളാകോൺഗ്രസ്‌ (എം) കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗണിൽ നടത്തിയ മയക്കു മരുന്നിനെതിരെ മോചനജ്വാല പാർട്ടി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ഉഷാലയം ശിവരാജൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കേരളാകോൺഗ്രസ്‌ (എം) സംസ്ഥാന കമ്മിറ്റി തീരുമാനമനുസരിച്ച് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗണിൽ നടത്തിയ മയക്കു മരുന്നിനെതിരെ മോചനജ്വാല പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഉഷാലയം ശിവരാജൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വൈ. അജയകുമാർ അദ്ധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം ടി.കെ.ജോർജ് വൈദ്യൻ, നിയോജകമണ്ഡലം -മണ്ഡലം നേതാക്കളായ ജെ.ജയകുമാർ, സിന്ദാപദ്മിനി, ബിജു മാരാരിതോട്ടം, അൻവർ പടന്നയിൽ, മനോജ്‌കുമാർ, ബിനോ പി.ബേബി, ഹസീന, തുടങ്ങിയവർ സംസാരിച്ചു.