കൊട്ടാരക്കര: നെടുവത്തൂർ പഞ്ചായത്തിലെ പിനറ്റിൻ മൂട് ലൈഫ് ഭൂമി തട്ടിപ്പ് വിഷയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ നെടുവത്തൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പ്ലാമൂട്ടിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പഞ്ചായത്ത് കൗൺസിലേക്ക് തള്ളി കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു തുടർന്ന് നടന്ന പ്രതിഷേധ ധർണ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നെടുവത്തൂർ ഏരിയ പ്രസിഡന്റ് ദിലീപ് അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ .വയക്കൽ സോമൻ മുഖ്യ പ്രഭാഷണം നടത്തി . പ്രതിഷേധ യോഗത്തിൽ നെടുവത്തൂർ മണ്ഡലം പ്രസിഡന്റ് ഷാലു കുളക്കട, വൈസ് പ്രസിഡന്റ് നെടുവത്തൂർ രാജഗോപാൽ, ശ്രീനിവാസൻ, വിദ്യ കരുവായം, അജിത് ചാലുക്കോണം, ശരണ്യ സന്തോഷ്, രാജൻ വടക്കേ തോപ്പിൽ, അഡ്വ.രാജേന്ദ്രൻ,വിജയകുമാർ സന്തോഷ് ശ്രീസായ്, അജിതകുമാരി വാർഡ് മെമ്പർമാർ എന്നിവർ നേതൃത്വം നൽകി. നെടുവത്തൂർ പഞ്ചായത്ത് കൗൺസിൽ യോഗം ബി.ജെ.പി, ഇടതു പക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചു.