kollam-cong
ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ആഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ബി.ജെ.പി ദേശീയ സമിതി അംഗം എം.എസ്. ശ്യാംകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കോൺഗ്രസ് പാർട്ടിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും തന്ത്ര പ്രധാനമായ വിവരങ്ങൾ കൈമാറാമെന്ന് സമ്മതിച്ച് 2008 ൽ ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ പുറത്തുവിടണമെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം എം.എസ്. ശ്യാംകുമാർ ആവശ്യപ്പെട്ടു. അദ്ധ്യാപകരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കണമെന്നാവാശ്യപ്പെട്ട് ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ആഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദോക്ക് ലാമിലും തവാങ്ങിലും നടന്ന ആ ക്രമണങ്ങളെ ശക്തമായി നേരിട്ട് ചൈ നീസ് പട്ടാളത്തെ തുരത്തിയോടിച്ച ഇന്ത്യൻ സൈനികരെ അനുമോദിക്കുന്നതിനു പകരം പ്രതിപക്ഷം കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ഈ കരാറിന്റെ പേരിലാണ്. പിണറായി സർക്കാരിന്റെ ധൂർത്ത് കാരണം ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ അദ്ധ്യാപകരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ല പ്രസിഡന്റ് പാറംകോട് ബിജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ബൈജു , ആർ.ജയകൃഷ്ണൻ , ജനറൽ സെക്രട്ടറി എസ്.കെ. ദിലീപ് കുമാർ ,എൻ.ജി.ഒ സംഘ് ജില്ല ട്രഷറർ എ.ജി.രാഹുൽ , ബി.എം.എസ് ജില്ല വൈസ് പ്രസിഡന്റ കെ.പി.സജില കുമാരി , വനിത വിഭാഗം കൺവീനർ എസ്. ദിവ്യ, കെ.ആർ. സന്ധ്യ, കൗൺസിലർ ബി.ഷൈലജ, ബാലചന്ദ്രൻ നായർ , അർക്കന്നൂർ രാജേഷ്, ആർ.ശിവൻപിള്ള എന്നിവർ സംസാരിച്ചു. കലക്ട്രേറ്റ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിന് പി.ജയപ്രകാശ്,​ ആർ. ഹരികൃഷ്ണൻ, എസ്.കെ. ദീപു, ജയചന്ദ്രൻ പിള്ള,​ ടി. ആർ.ധന്യ,​

എൻ.എ.അഖില,​ പി.എസ്. ശ്രീജിത്ത്,​ സനൂപ് ആർ. നായർ, കെ.സി. ശ്രീലാൽ,​ സനിൽ,​ വി.എസ്. ദേവ് ,രാഗി, കൃഷ്ണൻ പോറ്റി , പ്രദീപ് ലാൽപണിക്കർ, ജോയി എന്നിവർ നേതൃത്വം നൽകി.