krshaka-cong
പടം

ഓയൂർ: കർഷക കോൺഗ്രസ് വെളിനല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് കാഞ്ഞിരംവിള ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുരളീധരൻ അദ്ധ്യക്ഷനായി. കർഷകർക്കുള്ള അവാർഡ് ദാനം ജില്ലാ വൈസ് പ്രസിഡന്റ് പ്രേംകുമാർ നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് രാജേന്ദ്ര ബാബു സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എസ്.പ്രദീപ് , എസ്.എസ്.ശരത്, മണ്ഡലം പ്രസിഡന്റുമാരായ പി.ആ‌ർ.സന്തോഷ്, ചെങ്കുർ സുരേഷ്, കർഷക കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ചിതറ വിജയകുമാർ
ജില്ലാ സെക്രട്ടറി പ്രസീത് മണലുവട്ടം തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് റിട്ട.അഗ്രികൾച്ചറൽ ഓഫീസർ ഉഷേന്ദ്രന്റെ നേതൃത്വത്തിൽ കർഷകർക്കുള്ള ക്ലാസുകളും നടന്നു.