knpy-padam
കരുനാഗപ്പള്ളി ലോഡ്സ് പബ്ലിക് സ്കൂളിൽ നടന്ന ജില്ലാ സഹോദയ ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയികളായ വിദ്യാർത്ഥികളും അദ്ധ്യാപകരും

തൊടിയൂർ: കരുനാഗപ്പള്ളി ലോർഡ്സ് പബ്ളിക് സ്കൂളിൽ നടന്ന ജില്ലാ സഹോദയ ബാഡ്മിന്റൺ ടൂർണമെന്റിൽ കൊല്ലം എസ്.എൻ ട്രസ്റ്റ് പബ്ളിക് സ്കൂളിന് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം കൊട്ടാരക്കര എം.ജി.എം റസിഡൻഷ്യൽ സ്കൂളിനും മൂന്നാം സ്ഥാനം കരുനാഗപ്പള്ളി ലോഡ്സ് പബ്ലിക് സ്കൂളിനും നാലാം സ്ഥാനം കാർമ്മൽ പബ്ലിക് സ്കൂളിനുമാണ്.
ശാസ്താംകോട്ട ഡി.ബി കോളേജ് ഫിസിക്കൽ എജ്യുക്കേഷൻ എച്ച്.ഒ.ഡി
അരുൺകുമാർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ലോഡ്സ് പബ്ലിക് സ്കൂൾ സെക്രട്ടറി പ്രൊഫ.പി.കെ. റെജി, കൊല്ലം ജില്ലാ സഹോദയ സെക്രട്ടറി ഡോ.സുഷമാമോഹൻ, ജോ. സെക്രട്ടറി ആനന്ദൻ, സ്കൂൾ മാനേജ്മെന്റ് അംഗം ഹരികുമാർ എന്നിവർ സംസാരിച്ചു. സമ്മാനദാന ചടങ്ങിൽ ലോഡ്സ് പബ്ലിക് സ്കൂൾ ചെയർമാൻ ഡോ.രാമചന്ദ്രൻ ,പ്രൊഫ.പി.കെ.റെജി, ഡോ.സുഷമാ മോഹൻ, ഹരികുമാർ ,
വേണുഗോപാൽ, സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.