rathesh-28

ഓയൂർ: ഓയൂർ ചുങ്കത്തറയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഓയൂർ ഗണേശ് ഭവനിൽ ഗണേശ് - ഗീത ദമ്പതികളുടെ മകൻ രതീഷാണ് (28) മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 ഓടെയായിരുന്നു അപകടം. ബൈക്കിൽ കരിങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന രതീഷിന്റെ ബൈക്ക് കാൽനടക്കാരനായ മീയന സ്വദേശി നാസറിനെ (60) ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ നാസറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ രതീഷിനെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് രാത്രി ഒന്നോടെ സിസ്ചാർജായി വീട്ടിലേക്ക് മടങ്ങാൻ തുടങ്ങവേ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭാര്യ: ഗോപിക. മകൻ: അയാൻ.