
പരവൂർ : പകർച്ചാവ്യാധികളുടെ വ്യാപനം തടയുക എന്ന ലക്ഷ്യവുമായി നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ തുടങ്ങിയ ഐസൊലേഷൻ വാർഡിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയായി.ജി.എസ്.ജയലാൽ എം.എൽ.എ.വാർഡ് സമർപ്പണം നടത്തി. 10 കിടക്കകളാണ് വാർഡിലുള്ളത്. കിഫ്‌ബി ഫണ്ടും എം.എൽ.എ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൽ അടിയന്തിര ചികിത്സ വിഭാഗം, മെഡിക്കൽ ക്യാമ്പ്, സ്റ്റോറേജ് മുറി, ഡോക്ടർമാരുടെയും ജീവനക്കാരുടെയും മുറി എന്നിവയാണുള്ളത്.കൗൺസിലർമാരായ വി.അംബിക, സുരേഷ് ബാബു, ടി.സി.രാജു, നിഷാകുമാരി, മഞ്ജു വിജയചന്ദ്രൻ, ദീപ, ഷൈലജ, രാജീവ്, നസീമ, സൂപ്രണ്ട് ഡോ. എബ്രഹാം അശോക്, കെ.പി. കുറുപ്പ് എന്നിവർ സംസാരിച്ചു.