പുത്തൂർ: ഗുരുധർമ്മ പ്രചരണസംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 90-ാം ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ആർ.ശങ്കറിന്റെ ജന്മ ഗ്രാമമായ പുത്തൂരിൽ നിന്ന് ആരംഭിക്കുന്ന 31-ാം ശിവഗിരി തീർത്ഥാടന പദയാത്രയുടെ വിളംബര മഹാസമ്മേളനവും പീതാംബര ദീക്ഷ ദാനവും ഇന്ന് കോട്ടാത്തല പൂഴിക്കാട് ഭദ്രാദേവീ ക്ഷേത്രാങ്കണത്തിൽ നടക്കും.

രാവിലെ 10ന് പദയാത്ര വിളംബര മഹാസമ്മേളനം ഉദ്ഘാടനവും പീതാംബര ദീക്ഷ ദാനവും മുൻ എം.എൽ.എ പി.ഐഷപോറ്റി നിർവഹിക്കും. സംഘം കേന്ദ്ര സമിതി ചെയർമാൻ എഴുകോൺ രാജ് മോഹൻ അദ്ധ്യക്ഷനാകും. വനിതാ വിഭാഗം കൺവീനർ ശാന്തിനി കുമാരൻ, ഓടനാവട്ടം ഹരീന്ദ്രൻ, പാത്തല രാഘവൻ, ബി.സ്വാമിനാഥൻ, കരീപ്ര സോമൻ, ശോഭന ആനക്കോട്ടൂർ, ഭരത്കുട്ടൻ, എം.കരുണാകരൻ, പ്രസാദ് തിരുമേനി, എസ്.സുരേഷ്, ഉമാദേവി എന്നിവർ സംസാരിക്കും.