
കുന്നത്തൂർ : പോരുവഴി വടക്കേമുറിയിൽ സൈക്കിൾ റിപ്പയർ ചെയ്യാനെത്തിയ പതിനൊന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 58 കാരൻ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിൽ. പോരുവഴി വടക്കേമുറി പരവട്ടം ഇടശ്ശേരിൽ പുത്തൻ വീട്ടിൽ തോമസ് ആണ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. പെൺകുട്ടി സൈക്കിൾ നന്നാക്കുന്നതിനായി പ്രതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു അതിക്രമം. രക്ഷപ്പെടുന്നതിനിടയിൽ നിലത്ത് വീണ് കുട്ടിയുടെ കാലിന് പരിക്കേറ്റു. ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോൺ,എസ്.ഐമാരായ രാജൻ ബാബു,കൊച്ചുകോശി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.