പുനലൂർ: എസ്.എൻ.ഡി.പി യോഗം വനിതസംഘം പുനലൂർ യൂണിയൻ തല വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്,യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, അടുക്കളമൂല ശശിധരൻ, വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അനീഷ് കുമാർ, പ്രാർത്ഥന സമിതി യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ, സെക്രട്ടറി പ്രീത സജീവ് തുടങ്ങിയവർ സംസാരിച്ചു. വനിതസംഘം യൂണിയൻ ഭാരവാഹികളായി ഷീല മധുസൂദനൻ (പ്രസിഡന്റ് -ഐക്കരക്കോണം ശാഖ), ഉദയകുമാരി(വൈസ് പ്രസിഡന്റ് - തോവർതോട്ടം ശാഖ), ഓമന പുഷ്പാഗദൻ( ഇടമൺ കിഴക്ക്ശാഖ), പ്രാർത്ഥന സമിതി യൂണിയൻ ഭാരവാഹികളായി ലതിക സുദർശനൻ(പ്രസിഡന്റ്), ലതിക രാജേന്ദ്രൻ( വൈസ് പ്രസിഡന്റ് ),പ്രീത സജീവ്(സെക്രട്ടറി ), വിജയമ്മ രവീന്ദ്രൻ(ജോ.സെക്രട്ടറി) എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു.