കൊല്ലം: തണ്ടാൻ സർവീസ് സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിന് മുന്നോടിയായി കൊല്ലം നഗരത്തിൽ നടന്ന പ്രകടനം സമുദായ ശക്തിയുടെ വിളംബരമായി. പീരങ്കി മൈതാനത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിൽ ആയിരങ്ങൾ അണിനിരന്നു.

സൊസൈറ്റി മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ മുദ്രാവാക്യങ്ങളായി മുഴക്കിയാണ് സ്ത്രീകളടക്കമുള്ളവർ പ്രകടനത്തിൽ അണിനിരന്നത്. വാദ്യമേളങ്ങളും കലാരൂപങ്ങളും പ്രകടനത്തിന് ദൃശ്യമിഴിവേകി. സംസ്ഥാന പ്രസിഡന്റ് എം.ജനാർദ്ദനൻ, ജനറൽ സെക്രട്ടറി എൻ.സുരേന്ദ്രബാബു, ഓർഗനൈസിംഗ് സെക്രട്ടറി കെ.വിജയകുമാർ, വൈസ് പ്രസിഡന്റുമാരായ കെ.ബാലൻ, ഒരുവാതിൽക്കോട്ട ശശി, ജനറൽ കൺവീനർ വി.ബാബു, കൺവീനർ പി.ബാബു, ജോ. കൺവീനർ കെ.സദാനന്ദൻ, സെക്രട്ടറി നേമം ശശികുമാർ, ട്രഷറർ കെ.പുരുഷോത്തമൻ, വരണാധികാരി കെ.രാമചന്ദ്രൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.