കൊല്ലം: വീട്ടമ്മ മുറ്റമടിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത് ചോദ്യം ചെയ്ത ഭർത്താവിനെ വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിപരിക്കേൽപ്പിച്ച പ്രതിയെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. കുലശേഖരപുരം വില്ലേജിൽ കളരി വാതുക്കൽ മുറിയിൽ, വൃന്ദാവനം വീട്ടിൽ ബാലുവാണ് (34) പിടിയിലായത്. കഴിഞ്ഞ 16ന് രാത്രി 11.30 ഓടെയാണ് പ്രതി പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. അസഭ്യം വിളിക്കുകയും കൈയിൽ കരുതിയിരുന്ന പിച്ചാത്തിക്ക് പരാതിക്കാരിയുടെ ഭർത്താവിന്റെ നെഞ്ചിലും കൈയിലും വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.