കൊല്ലം: കാങ്കത്ത്മുക്കിലെ സ്വകാര്യ ആയുർവേദ ആശുപത്രി കോമ്പൗണ്ടിൽ നിന്നും മോട്ടോർ സൈക്കിൾ മോഷ്ടിച്ചയാൾ വെസ്റ്റ് പൊലീസിന്റെ പിടിയിലായി. തിരുമുല്ലാവാരം പള്ളിപടിഞ്ഞാറ്റതിൽ ടിഎൻ.ആർഎ.323 ജോസിന്റെ മകൻ പ്രിൻസാണ്(21) പിടിയിലായത്.
ജൂലൈ 27നായിരുന്നു മോഷണം. കുലശേഖരപുരം, ആദിനാട് നോർത്ത് വളവിൽ വീട്ടിൽ സുഗതന്റെ മരുമകനായ ദിനിലിന്റെ പേരിലുള്ള മോട്ടോർ സൈക്കിളാണ് മോഷ്ടിച്ചത്. സുഗതന്റെ പരാതിയിൽ വെസ്റ്റ് പൊലീസ് നിരീക്ഷണ കാമറകളുടെ സഹായത്താൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ കോട്ടയം പാമ്പാടിയിലുള്ള മാതാവിന്റെ കുടുംബ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ പേർക്ക് മോഷണത്തിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.