babu

കൊല്ലം: മണ്ണിന്റെ മനസറിയുന്ന കവിയാണ് ബാബു പാക്കനാരെന്ന് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പറഞ്ഞു. കാവ്യജീവിതത്തിന്റെ അമ്പതാണ്ടുകൾ പിന്നിടുന്ന ബാബുപാക്കനാർക്ക് പാരിപ്പള്ളി വയമ്പ് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നൽകിയ ആദരവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധു പൊന്നാട ചാർത്തി ബാബുപാക്കനാരെ ആദരിച്ചു. വയമ്പ് സാംസ്‌കാരിക വേദി ചെയർമാൻ വി.പി. രാജീവൻ അദ്ധ്യക്ഷനായി. എസ്.ആർ.അജിത്ത് മുഖ്യപ്രഭാഷണം നടത്തി. രാജു.ഡി മംഗലത്ത്, ടെനിസൺ ഇരവിപുരം, ഡോ.ആർ.ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പാക്കനാർ കവിതകളിലെ രാഷ്ട്രീയ ദർശനം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ശ്രീകുമാർ പ്ലാക്കാട് മോഡറേറ്ററായി. ഡോ.പ്രിയ സുനിൽ പ്രബന്ധം അവതരിപ്പിച്ചു. പ്രൊഫ.ജോൺസൺ കരൂർ, ഫിർദൗസ് കായൽപ്പുറം, ജി.ദിവാകരൻ, കെ.ജി.രാജു, ഓരനെല്ലൂർ ബാബു, സി.വി.പ്രസന്നകുമാർ , ബിനു ലാൽ ഉണ്ണി, അജയൻ കൊട്ടറ, വി.രാധാകൃഷ്ണൻ, അശ്വതി വിശ്വൻ, ഗിരീഷ് മുഖത്തല, ആശാന്റഴികം പ്രസന്നൻ, വി.കെ.ലാൽ കുമാർ, സിനി ലാൽ, മാമ്പള്ളി ജി.ആർ.രഘുനാഥ്, ബൈജു പ്ലാക്കാട്, മധു തട്ടാമല, ജി.പ്രസാദ് കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഡോ.ബാബു നരേന്ദ്രൻ, ഡോ.അശോക്, മോഹനൻ പിള്ള കലയ്‌ക്കോട്, ഷീലാ മധു തുടങ്ങിയവർ പാക്കനാർ കവിതകൾ ആലപിച്ചു.