xp
കുട്ടിക്കൊരു വീട് പദ്ധതിയിൽ കെ.എസ്.ടി.എ നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽദാനം എം.വി ഗോവിന്ദൻ നിർവ്വഹിക്കുന്നു.

തഴവ: കെ.എസ്.ടി.എ കരുനാഗപ്പള്ളി ഉപജില്ലാ കമ്മിറ്റി കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർവഹിച്ചു. ഇടക്കുളങ്ങരയ്ക്ക് സമീപം നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പി.കെ.ജയപ്രകാശ് അദ്ധ്യക്ഷനായി. കൺവീനർ എ.എ.സമദ്, ഉപജില്ലാ ട്രഷറർ ആ‌ർ.അശ്വതി , സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.രാധാമണി, ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാലചന്ദ്രൻ , കെ.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജി.കെ.ഹരികുമാർ, ടി.ആർ.മഹേഷ് , എസ്.സബിത , സംസ്ഥാന കമ്മിറ്റി അംഗം ആർ. ബി.ശൈലേഷ് കുമാർ, ജില്ലാ സെക്രട്ടറി ബി.സജീവ് , പ്രസിഡന്റ് എസ്.സന്തോഷ് കുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.ശ്രീജിത്ത് , സംസ്ഥാന കൗൺസിൽ അംഗങ്ങളായ എൽ.എസ്.ജയകുമാർ , കെ.രാജീവ് , ജില്ലാകമ്മിറ്റി അംഗങ്ങളായ കെ.ശ്രീകുമാരൻ പിള്ള ,എം.കെ.ലേഖകുമാരി ,സബ്‌ജില്ല സെക്രട്ടറി ഒ.അനീഷ്, പ്രസിഡന്റ് ജെ.പി.ജയലാൽ ,ഹെഡ്മിസ്ട്രസുമാരായ രശ്മിദേവി, എസ്.ഐ.ജമീല,സി.പി.എം ബ്രാഞ്ച് സെക്രട്ടറി പ്രമോദ് ശിവദാസ് എന്നിവർ സംസാരിച്ചു. വീട് നിർമ്മാണം മികച്ച രീതിയിൽ പൂർത്തീകരിച്ച സുരേഷ് പാലക്കോടിനെ ചടങ്ങിൽ എം.വി.ഗോവിന്ദൻ ആദരിച്ചു. കരുനാഗപ്പള്ളി യു.പി.ജി .എസിൽ ഏഴാം ക്ലാസിലും കരുനാഗപ്പള്ളി ബോയ്സ് എച്ച്.എസ്. എസിൽ എട്ടാം ക്ലാസ്സിലും പഠിക്കുന്ന സഹോദരങ്ങൾക്കാണ് വീട് നിർമ്മിച്ച് നൽകിയത്.