inl

കൊട്ടിയം: കൊല്ലൂർവിള പള്ളിമുക്കിൽ നടന്ന ഐ.എൻ.എൽ ഇരവിപുരം മണ്ഡലം കൺവെൻഷൻ വ്യാപാരഭവനിൽ ഐ.എൻ.എൽ.ജില്ലാ പ്രസിഡന്റ് കുറ്റിയിൽ നിസാം ഉദ്ഘാടനം ചെയ്തു. എ.എം.എൻ .നൗഷാദ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സൈനുദ്ദീൻ ആദിനാട് മുഖ്യ പ്രഭാഷണം നടത്തി.നാഷണൽ ലേബർ യൂണിയൻ ജില്ലാ പ്രസിഡന്റ് കല്ലുംതാഴം ഷാജഹാൻ, ഐ.എൻ.എൽ ജില്ലാ വൈസ് പ്രസിഡന്റ് ഹുസൈൻ ഹാജി, എ.കെ.ഷാഹുൽ ഹമീദ്, അമീർ ഹംസ, സുജിത്ത്, മങ്ങാട് സലിം, നാസർ കുറ്റിച്ചിറ, എൻ.വൈ.എൽ മണ്ഡലം പ്രസിഡന്റ് നസീർ വൈമുക്ക്, നാസർ മങ്ങാട്, രാധാകൃഷ്ണൻ, അബ്ദുൽ ഫത്തഹ് പള്ളിമുക്ക്, സുജിത്ത് എന്നിവർ സംസാരിച്ചു.