കൊല്ലം: എസ്.എൻ.ഡി.പി യോഗം 538-ാം നമ്പർ മുണ്ടയ്ക്കൽ ശാഖയുടെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന പദയാത്ര നടക്കും. 30ന് രാവിലെ 7ന് ശാഖാങ്കണത്തിൽ നിന്നും പുറപ്പെടുന്ന പദയാത്രയിൽ അണിചേരുവാൻ ശാഖാ കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്. ശാഖാംഗങ്ങൾ, യൂത്ത് മൂവ്മെന്റ് ,വനിതാ സംഘം, മൈക്രോക്രെഡിറ്റ് അംഗങ്ങൾ, മറ്റ് ഗുരുദേവ ഭക്തർക്കും പങ്കെടുക്കാം.വൃതമെടുക്കുന്നവർക്കുള്ള കാപ്പുകെട്ട് 25ന് വൈകിട്ട് 5ന് ശാഖാ മന്ദിരത്തിൽ നടക്കും.വിവരങ്ങൾക്ക്: പ്രസിഡന്റ് പി.നന്ദരാജൻ,ഫോൺ: 974746353l, സെക്രട്ടറി ആർ.മുരുക രാജ്, ഫോൺ: 9645105834