cake

കൊല്ലം: ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾക്ക് രുചിഭേദങ്ങളൊരുക്കി കേക്ക് വിപണി. ബേക്കറികളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും വൈവിദ്ധ്യമാർന്ന കേക്കുകൾ നിരന്നുകഴിഞ്ഞു. ഹോം മെയ്ഡ് വിപണിയും ഉഷാറാണ്.

കൊവിഡ് നിയന്ത്രണങ്ങളിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾക്ക് പൊലിമ കുറഞ്ഞിരുന്നു. ക്രിസ്മസ് ആശംസകൾ നേർന്നും സൗഹൃദങ്ങൾ പങ്കുവച്ചും കേക്കുകൾ കൈമാറുന്നത് വിപണിക്ക് ഉണർവേകി. നേരത്തെ വലിയ കമ്പനികളും ബേക്കറികളുമാണ് കേക്ക് നിർമ്മിച്ചിരുന്നതെങ്കിൽ ഇന്ന് ലൈസൻസ് സമ്പാദിച്ച് വീടുകൾ കേന്ദ്രീകരിച്ചും സംരംഭക ഗ്രൂപ്പുകൾ കേക്കുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്. കൊവിഡ് കാലത്താണ് സ്വയം തൊഴിൽ സംരംഭമെന്ന നിലയിൽ ഹോം മെയ്ഡ് ഉത്പന്നങ്ങൾ വിപണിയിലെത്തിയത്. പ്ളം മുതൽ ക്രീം കേക്കുകൾ വരെ ലഭ്യമാണ്.

250 ഗ്രാം മുതൽ ഒരു കിലോ വരെയുള്ള പ്ളം, കാരറ്റ് കേക്കുകളാണ് വിപണിയിലെ താരം. ക്രീം കേക്കുകൾക്ക് വില കൂടുതലാണ്. കാരറ്റ്, ജാക്ഫ്രൂട്ട്, പൈനാപ്പിൾ, റം ആൻഡ് റോസിൻസ്, കോഫി, ബനാന, മാർബിൾ തുടങ്ങി വ്യത്യസ്ത ഇനം കേക്കുകളും ലഭ്യമാണ്.

വില

പ്ളം കേക്ക് ₹ 125 ​​(350 ഗ്രാം)​ - ₹ 250 (700 ഗ്രാം)​

ക്രീം കേക്ക് ₹ 650 (ഒരു കിലോ)​

കാരറ്റ് കേക്ക് ₹ 150 (350ഗ്രാം)​ ​ ₹ 360 (700 ഗ്രാം)​