കരുനാഗപ്പള്ളി: കെ.എസ്.ടി.എ കരുനാഗപ്പള്ളി ഉപജില്ല സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം ബി.ബിജു ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ജെ.പി.ജയലാൽ അദ്ധ്യക്ഷനായി. ഉപജില്ല വൈസ് പ്രസിഡന്റ് ഐ.ചിത്രലേഖ രക്തസാക്ഷി പ്രമേയവും ഉപജില്ല ജോയിന്റ് സെക്രട്ടറി ആർ.രതീഷ് അനുശോചന പ്രമേയവും ഒ.അനീഷ് പ്രവർത്തന റിപ്പോർട്ടും എസ്.രഘുനാഥൻ പിള്ള സംഘടനാ റിപ്പോർട്ടും ആർ.അശ്വതി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ബി.എസ്. ബൈസൽ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എ.എ.സമദ്, എൽ.എസ്.ജയകുമാർ ,കെ.രാജീവ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ശ്രീകുമാരൻ പിള്ള, എം.കെ.രേഖാകുമാരി, വനിതാ സബ് കമ്മിറ്റി കൺവീനർ കെ.ജി.തമ്പുരാട്ടി എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി ഒ.അനീഷ് സ്വാഗതവും ആർ. ശ്രീകുമാർ നന്ദിയും പറഞ്ഞു. ജെ.പി.ജയലാൽ ( പ്രസിഡന്റ് ), ഐ.ചിത്രലേഖ ,എസ്.റെജി , വി.എൽ.കണ്ണൻ (വൈസ് പ്രസിഡന്റുമാർ ), ഒ.അനീഷ് (സെക്രട്ടറി ), ആർ.രതീഷ് , കെ.ജി.തമ്പുരാട്ടി, ജിഷ്ണുരാജ് ( ജോയിൻ സെക്രട്ടറിമാർ ), ആർ.അശ്വതി ( ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. സ്കൂൾ കലാ - കായിക - ശാസ്ത്രോത്സവ മാനുവൽ കാലോചിതമായി പരിഷ്കരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.