camp
പൂതക്കുളം തൃക്കോവിൽ വട്ടം ശ്രീഭൂതനാഥവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ചാത്തന്നൂർ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു

പരവൂർ : പൂതക്കുളം തൃക്കോവിൽ വട്ടം ശ്രീഭൂതനാഥവിലാസം
എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലം പാലത്തറ എൻ.എസ് ആശുപത്രിയുടെ സഹകരണത്തോടെ കരയോഗ മന്ദിരത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. ജനറൽ മെഡിസിൻ, ഇ.എൻ. ടി, ഗൈനക്കോളജി, ഒഫ്‌ത്താമോളജി തുടങ്ങിയ വിഭാഗങ്ങളിലെ സീനിയർ ഡോക്ടർമാർ പങ്കെടുത്ത ക്യാമ്പ് എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റിയംഗം ശിവപ്രസാദക്കുറുപ്പ്, എൻ.എസ്.എസ് കോ - ഓർഡിനേറ്റർ ശാലിനി, ആദ്ധ്യാത്മിക വിഭാഗം കോ - ഓർഡിനേറ്റർ അനിൽകുമാർ, സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, വിനീത്, ജയേഷ്, രാധാകൃഷ്ണപിള്ള, തങ്കരാജി, സോമൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.