പുത്തൂർ : ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ സാംസ്കാരിക സംഗമവും കവിയരങ്ങും സംഘടിപ്പിക്കും. വൈകിട്ട് 4ന് സാംസ്കാരിക സംഗമം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണനും കവിയരങ്ങ് കവി ഇഞ്ചക്കാട് ബാലചന്ദ്രനും ഉദ്ഘാടനം ചെയ്യും.