 
ചവറ : രാഷ്ട്രീയ ശത്രുക്കൾ പോലും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സൗമ്യനും സഹൃദയനുമായ കമ്മ്യൂണിസ്റ്റ് ആയിരുന്നു കെ.സി. പിള്ളയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. കെ.സി.പിള്ളയുടെ പതിനൊന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സി.പി.ഐ ചവറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുത്തൻ സങ്കേതം തയ്യിൽ വീട്ടിലെ സ്മൃതി കുടീരത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. തേവലക്കരയുടെ സമസ്ത മേഖലകളിലും കെ. സി നിറസാന്നിദ്ധ്യമായിരുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് പതിനൊന്നാം ചരമവാർഷികത്തിലെ ഈ ജനബാഹുല്യമെന്നും കാനം കൂട്ടിച്ചേർത്തു.
സംസ്ഥാന കൗൺസിൽ അംഗം ആർ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ഐ.ഷിഹാബ് സ്വാഗതം പറഞ്ഞു. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.ആർ. ചന്ദ്രമോഹനൻ, ആർ.രാജേന്ദ്രൻ, ജില്ലാസെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ, ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ജില്ല അസിസ്റ്റന്റ് സെക്രട്ടറിമാരായ സാംകെ. ഡാനിയേൽ, എം.എസ്. താര, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജി. ലാലു, എസ്.വേണുഗോപാൽ, ആർ.എസ്. അനിൽ, കൺട്രോൾ കമ്മിഷൻ അംഗം ശിവശങ്കരൻ നായർ, സി.പി.എം ഏരിയ കമ്മിറ്റിയംഗം മോഹനകുട്ടൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി അനിൽ പുത്തേഴം, ജില്ല കൗൺസിൽ അംഗം ഷാജി എസ്. പള്ളിപ്പാടൻ, ജില്ലാ പഞ്ചായത്ത് അംഗം എസ്.സോമൻ, ലോക്കൽ സെക്രട്ടറി പി.ശിവൻ എന്നിവർ സംസാരിച്ചു.