കൊല്ലം: ദേശീയ സീനിയർ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 24ന് കൊട്ടാരക്കരയിൽ നടക്കും. കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കിയ ഒൻപത് കോർട്ടുകളിലാണ് മത്സരങ്ങൾ. കേരള സ്റ്റേറ്റ് ബാൾ ബാഡ്മിന്റൺ അസോസിയേഷനും ബി.ബി.എഫ്.ഐയും കൊട്ടാരക്കര നഗരസഭയും ചേർന്നാണ് ദേശീയ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ചാമ്പ്യന്മാരടക്കം പങ്കെടുക്കും. 24 സംസ്ഥാനങ്ങളിൽ നിന്ന് രജിസ്ട്രേഷൻ നടത്തിയതായി സംഘാടകർ അറിയിച്ചു. പുരുഷ, വനിതാ വിഭാഗങ്ങളിലായി 750 പേരാണ് മത്സരിക്കുക. 28ന് സമാപിക്കും. വിന്നർ, റണ്ണറപ്പ്, മികച്ച പെർഫോമൻസിന് പുരുഷ - വനിത വിഭാഗങ്ങളിൽ നാലുപേർക്ക് വീതം സമ്മാനങ്ങൾ നൽകും.