പുനലൂർ: റേഷൻ വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും വേതന പാക്കേജ് അടക്കമുള്ള വിഷയങ്ങൾ ജില്ല വിജിലൻസ് കമ്മിറ്റിയിലും നിയമ സഭയിലും ഉന്നയിച്ച് പരിഹാരം കണ്ടെത്തുമെന്ന് പി.എസ്.സുപാൽ എം.എൽ.എ പറഞ്ഞു.കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡിലേഴ്സ് അസോസിയേഷൻ പുനലൂർ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെട്ടയം രാമചന്ദ്രൻ അദ്ധ്യക്ഷനായി. നേതാക്കളായ ഇടമൺ ടി.മുരളീധരൻ പിളള, കെ.പ്രേമോദ്,ശിവപ്രസാദ് മംഗലത്ത്,സുരേഷ്കുമാർ രാഘവൻ, സദാശിവൻ പിളള,വി.ശശിധരൻ , എം.വേണുഗോപാൽ, ജലാലുദ്ദീൻ,ഭാരതീപുരം സുരേഷ്കുമാർ, മണിലാൽ ചണ്ണപ്പേട്ട,സിയാദ്,സൈമൺ, സുഭാഷ്,പവനൻ,മോൻസി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ജില്ല സപ്ലൈഓഫീസർ പി.വി.മോഹൻ കുമാർ, താലൂക്ക് സപ്ലൈ ഓഫിസർ പി.എച്ച്.ഫെയ്സിൽഎന്നിവർ ബോധവത്കര ക്ലാസുകൾ നയിച്ചു. സംഘടന സംസ്ഥാന ട്രഷറർ കെ.ബി.ബിജു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി ആദരിച്ചു.