shivakumar-
പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ഇരവിപുരം നിയോജകമണ്ഡലത്തിലെ നേതൃയോഗം വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാജ്യമായി ഇന്ത്യയെ നരേന്ദ്രമോദി മാറ്റിയെന്ന് മുൻ മന്ത്രി വി.എസ്.ശിവകുമാർ പറഞ്ഞു. ഒരൊറ്റ ഇന്ത്യ,​ ഒരൊറ്റ ജനത എന്ന മുദ്രാവാക്യം കോൺഗ്രസ് രാജ്യത്ത് യാഥാർത്ഥ്യമാക്കി. എന്നാൽ,​ നരേന്ദ്രമോദി ഭരണം എല്ലാ രംഗത്തും പരാജയമായിരുന്നു. 2024ൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരം തിരിച്ച് പിടിച്ചില്ലെങ്കിൽ ഇന്ത്യ എന്ന യാഥാർത്ഥ്യം കൺമുന്നിൽ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇരവിപുരം നിയോജകമണ്ഡലത്തിലെ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരവിപുരത്തെ സംഘടനാ ചുമതലയുള്ള ഐ. എൻ. ടി. യു. സി ജില്ലാ പ്രസിഡന്റ് എ. കെ.ഹഫീസ് അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, ആർ. ചന്ദ്രശേഖരൻ, എ. ഷാനവാസ്ഖാൻ, കെ. ബേബിസൺ, എസ്. വിപിനചന്ദ്രൻ, അൻസർ അസീസ്, എസ്. ശ്രീകുമാർ, ജി. ജയപ്രകാശ്, ആദിക്കാട് മധു, എം.നാസർ, മുഹമ്മദ് റാഫി, പി. ലിസ്റ്റൺ, കമറുദ്ദീൻ, മഷ്‌കൂർ, സക്കീർ ഹുസൈൻ, സജു, ശിവരാജൻ, പാലത്തറ രാജീവ്, വി.എസ്. ജോൺസൺ, ജോസഫ് കുരുവിള എന്നിവർ സംസാരിച്ചു.