charcha-
ഓഫ്‌കൾട് കരുനാഗപ്പള്ളിയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 150-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ അരുൺ കാളീശ്ശേരിയുടെ ലവ് ലേൻ വാക് എന്ന പുസ്തകത്തിന്റെ പ്രകാശനം എഴുത്തുകാരൻ ബെന്യാമിൻ നിർവഹിക്കുന്നു

കൊല്ലം : ഓഫ്‌കൾട് കരുനാഗപ്പള്ളിയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 150-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ' ചണ്ഡാല ഭിക്ഷുകിയും ദുരവസ്ഥയും സമകാലീന സന്ദർഭത്തിൽ ' എന്ന വിഷയത്തിൽ പ്രഭാഷണം, സാഹിത്യ ചർച്ച, പുസ്തക പ്രകാശനം എന്നിവ നടത്തി. കരുനാഗപ്പള്ളി ടൗൺ എൽ.പി.എസിൽ നടന്ന പരിപാടി സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജി.സുജാത ആദ്ധ്യക്ഷയായി. കെ.കൃഷ്ണ കുമാർ സ്വാഗതം പറഞ്ഞു. എം.ജി യൂണിവേഴ്സിറ്റി ഡീൻ ഡോ.രാധാകൃഷ്ണൻ വിഷയം അവതരിപ്പിച്ചു. മുരളി സഹ്യാദ്രി മോഡറേറ്ററായി. അനിൽ നീണ്ടകര ചർച്ച നയിച്ചു. തുടർന്ന് പി. മോഹൻകുമാറിന്റെ "മരിച്ചവർ റോസ് മരങ്ങൾ
നടുമ്പോൾ "എന്ന കവിത സമാഹാരത്തിന്റെയും അരുൺ കാളീശ്ശേരിയുടെ പി. മോഹൻകുമാർ പരിഭാഷ നിർവഹിച്ച ലവ് ലേൻ വാക് എന്ന പുസ്തകത്തിന്റെയും പ്രകാശനം എഴുത്തുകാരൻ ബെന്യാമിൻ നിർവഹിച്ചു. എ.കെ ഗോപീദാസ്, അനിൽ നീണ്ടകര എന്നിവർ പുസ്തകം ഏറ്റുവാങ്ങി. എം.സങ്, കനക രാഘവൻ എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. അജിത് നീലികുളം, എ.ഹാഷിം,കെ.ബിജു, എസ്.മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ബി.പദ്മദാസ് നന്ദി പറഞ്ഞു.