
കൊല്ലം: കേരള തണ്ടാൻ സർവീസ് സൊസൈറ്റി പ്രസിഡന്റായി എം.ജനാർദ്ദനനെ കൊല്ലത്ത് നടന്ന 45-ാം വാർഷിക സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. പാച്ചല്ലൂർ ശ്രീനിവാസൻ, എൻ.സുരേന്ദ്രബാബു എന്നിവരാണ് ജനറൽ സെക്രട്ടറിമാർ.
കെ.ബാലൻ( വൈസ് പ്രസിഡന്റ്), കെ.വിജയകുമാർ (ഓർഗനൈസിംഗ് സെക്രട്ടറി), വി.ബാബു (സെക്രട്ടറി), എസ്.പുരുഷോത്തമൻ (ട്രഷറർ), വി.ബാബു, രഘുനാഥൻ, ആർ.ബാലൻ, കെ.ഗോപാലകൃഷ്ണൻ, ശിവപ്രസാദ്, കെ.മദനൻ, ആർ.സദാനന്ദൻ, ഷാജി, സദാശിവൻ, സത്യൻ, കെ.രാമചന്ദ്രൻ (ഡയറക്ടർ ബോർഡ് അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.