
ഓച്ചിറ: എൻ.ബി.ത്രിവിക്രമൻ പിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ
പുരസ്കാരം പ്രശസ്ത നാടക - സിനിമ - സീരിയൽ നടനും സംവിധായകനുമായ പയ്യന്നൂർ മുരളിക്ക്. 25,001 രൂപ കാഷ് അവാർഡ് നൽകും. മികച്ച ലൈബ്രറിക്കുള്ള 10001 രൂപയും മൊമന്റോയും ഓച്ചിറ പബ്ളിക് ലൈബ്രറിക്ക് നൽകുമെന്ന് ഫൗണ്ടേഷൻ ഫോർ ആർട്ട്സ് ആൻഡ് ലിറ്ററേച്ചർ ഭാരവാഹികൾ അറിയിച്ചു. കലാ, സാംസ്കാരിക രംഗത്തെ അതുല്യ പ്രതിഭയും നാടക രചയിതാവും അദ്ധ്യാപകനും സർക്കാർ ജീവനക്കാരനുമായിരുന്ന എൻ.ബി.ത്രിവിക്രമൻ പിള്ളയുടെ അനുസ്മരണ ദിനമായ 30ന് വലിയകുളങ്ങര ഓണാട്ട് ഭഗവതി ക്ഷേത്രാങ്കണത്തിലെ ഓഡിറ്റോറിയത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. സി.ആർ.മഹേഷ് എം.എൽ എ ഉദ്ഘാടനം ചെയ്യും. ഭരത് ഭവൻ ഡയറക്ടർ പ്രമോദ് പയ്യന്നൂർ പുരസ്കാര വിതരണം നടത്തും. ഡോ. അംബേദ്കർ അവാർഡ് ജേതാവ് കടത്തൂർ മൻസൂറിനെ ആദരിക്കും. ലൈബ്രറിക്കുള്ള അവാർഡ് നാടകകൃത്ത് അഡ്വ. മണിലാൽ വിതരണം ചെയ്യും. അനുസ്മരണ പ്രഭാഷണം മുൻ.പി.എസ്.സി ചെയർമാൻ എം.ഗംഗാധരക്കുറുപ്പ് നടത്തുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികളായ തഴവ സഹദേവൻ, പോണാൽ നന്ദകുമാർ, കടത്തൂർമൻസൂർ, പ്രൊഫ. രാധാകൃഷ്ണ കുറുപ്പ്, ശശികുമാർ എന്നിവർ അറിയിച്ചു.