ചാത്തന്നൂർ : അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ കല്ലുവാതുക്കൽ പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി വിളംബര ജാഥ സംഘടിപ്പിച്ചു. പാരിപ്പള്ളി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാലയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം ആശാദേവി ജാഥാ ക്യാപ്ടൻ ഗണേശ് ഗ്രന്ഥശാലാ പ്രസിഡന്റ് അഡ്വ. എസ്.ആർ അനിൽകുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കല്ലുവാതുക്കൽ പഞ്ചായത്തിലെ 12 ഗ്രന്ഥ ശാലകളിലെത്തിയ ജാഥയെ പുസ്തകങ്ങൾ നൽകി സ്വീകരിച്ചു. കിഴക്കനേല ജവഹർ ഗ്രന്ഥ ശാലയിൽ ജാഥ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ എസ്.ആർ അനിൽകുമാർ, വൈസ് ക്യാപ്ടൻ പാരിപ്പള്ളി വിനോദ്, മാനേജർ കെ.മുരളീധരക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.