parippally-padam
പാരിപ്പള്ളി കളത്തറ വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ സാവിത്രിയുടെ മരണാനന്തര ചടങ്ങുകൾ ലളിതമാക്കിയതിലൂടെ ലാഭിച്ച തുക മക്കളിൽ നിന്ന് സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് സ്വീകരിക്കുന്നു

ചാത്തന്നൂർ : പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്ര യോഗം ട്രസ്റ്റ് അംഗം, കളത്തറ വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ സാവിത്രിയുടെ മരണാനന്തര ചടങ്ങുകൾ ലളിതമാക്കി,​ ആ തുക അനാഥാലയങ്ങളിൽ അന്നദാനത്തിന് സംഭാവനയായി നൽകി കളത്തറ കുടുംബം. വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിനും കല്ലുവാതുക്കൽ സമുദ്രതീരം വയോജനകേന്ദ്രത്തിനും ഇരുപത്തി അയ്യായിരം രൂപ വീതം നൽകി. മൂത്ത മകനും കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്ര യോഗം ട്രസ്റ്റ് സെക്രട്ടറിയായിരുന്ന എസ്.പ്രശോഭൻ നിര്യാതനായപ്പോഴും കളത്തറ കുടുംബം ഒരു ലക്ഷം രൂപ നാല് സംഘടനകൾക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയിരുന്നു.

കളത്തറ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ മക്കളായ എസ്.പ്രസേനനും (റിട്ട. സീനിയർ മാനേജർ,​ കെ.എസ്.എഫ്. ഇ) പ്രകാശും (സെക്രട്ടറി,​ കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്ര യോഗം ട്രസ്റ്റ് ) ചേർന്നാണ് തുക കൈമാറിയത്.. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ്, ഡയറക്ടർ ആർ.രാധാകൃഷ്ണൻ,​ ആലപ്പാട്ട് ശശിധരൻ, എം.കബീർ, സമുദ്രതീരം ഡയറക്ടർ റുവൽ സിംഗ് എന്നിവർ സഹായധനം സ്വീകരിച്ചു.