sncw-
ശ്രീനാരായണ വനിതാകോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഊർജ്ജ കിരൺ പദ്ധതിയുടെ ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിക്കുന്നു

കൊല്ലം : ശ്രീനാരായണ വനിതാകോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ അഭിമുഖ്യത്തിൽ എനർജി മാനേജ്‌മെന്റ് സെന്ററിന്റെയും
സെന്റർ ഫോർ എൻവയോൺമെന്റ് ആൻ‌ഡ് ഡെവലപ്മെന്റിന്റെയും സഹകരണത്തോടെ ഊർജ്ജ കിരൺ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം

എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. തുടർന്ന് ഊർജ്ജസംരക്ഷണ റാലിയും സിഗ്‌നേച്ചർ കാമ്പയിനും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സുനിൽകുമാർ ഊർജ്ജ സംരക്ഷണ പ്രതിജ്ഞ

ചൊല്ലിക്കൊടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡി. ദേവിപ്രിയ, സോന ജി.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.