shivagiti-

കൊല്ലം : ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന നവതി ആഘോഷവും ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി ആഘോഷവും നടന്നു. ഗുരുധർമ്മ പ്രചരണസഭ മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ ആർ. വിനോദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം, പന്മന ആശ്രമം ആചാര്യൻ സ്വാമി നിത്യസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. സഭ കേന്ദ്ര കമ്മിറ്റി അംഗം ടി.കെ.സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.

തീർത്ഥാടന ലക്ഷ്യത്തെ അടിസ്ഥാനമാക്കി മാതൃവേദി പ്രസിഡന്റ് ലേഖാബാബു ചന്ദ്രൻ, സെക്രട്ടറി സുഭദ്രാഗോപാലകൃഷൻ എന്നിവർ ക്ലാസ് നയിച്ചു. മണ്ഡലം സെക്രട്ടറി ആർ.ഹരീഷ്, തയ്യിൽ തുളസി, സജീവ് സൗപർണിക. എ.ജെ.ആസാദ്, പള്ളിയിൽ ഗോപി, വിജയൻ, സുധടീച്ചർ എന്നിവർ സംസാരിച്ചു. തീർത്ഥാടകർക്ക് പത്ത് ദിവസത്തെ പഞ്ചശുദ്ധിതം അനുഷ്ഠിക്കുന്നതിനുള്ള പീതാംബരദീക്ഷയും സ്വാമി നിർവ്വഹിച്ചു.