
കൊല്ലം : സംസ്ഥാന വ്യാപകമായി മയക്കുമരുന്നിനെതിരെ കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി, കൊല്ലം ജില്ലാ കമ്മിറ്റി മോചന ജ്വാല നടത്തി. ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കര മുൻസിപ്പൽ മൈതാനത്ത് ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ നിർവഹിച്ചു. മയക്കുമരുന്നിനെതിരെ മെഴുകുതിരി കത്തിച്ച് മോചനജ്വാല തെളിച്ച് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഡ്വ.രഞ്ജിത് തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് ജോൺ പി.കരിക്കം അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആദിക്കാട് മനോജ്, എ. ഇഖ്ബാൽ കുട്ടി, ചവറ ഷാ, മുരുകദാസൻ നായർ, ജില്ലാ ഭാരവാഹികളായ സജി ജോൺ കുറ്റിയിൽ, അബ്ദുൽ സലാം അൽഹാന, ജോസ് മത്തായി, അഡ്വ.അജു മാത്യു പണിക്കർ, മാത്യു സാം, അഡ്വ.ക്രിസ്റ്റോ ബാബു, ജോസ് ഏറത്ത്, ബിജു വിജയൻ, ഈ ജോൺ, മിഥുൻ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.