പുത്തൂർ : ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.ശങ്കറിന്റെ ജന്മ ഗ്രാമമായ പുത്തൂരിൽ നിന്നുള്ള 31-ാം ശിവഗിരി തീർത്ഥാടന പദയാത്രയുടെ വിളംബര മഹാസമ്മേളനവും പീതാംബര ദീക്ഷ ദാനവും മുൻ എം.എൽ.എ അഡ്വ. പി.ഐഷാ പോറ്റി ഉദ്ഘാടനം ചെയ്തു.
കോട്ടത്തല പൂഴിക്കാട് ശ്രീ ഭദ്രാദേവി ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ എഴുകോൺ രാജ് മോഹൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ പാത്തല രാഘവൻ, വനിതാ വിഭാഗം കൺവീനർ ശാന്തിനി കുമാരൻ, ക്ലാപ്പന സുരേഷ്, എഴുകോൺ എം.രഞ്ജിത്ത്, ഓടനാവട്ടം ഹരീന്ദ്രൻ, ശോഭന ആനക്കോട്ടൂർ, എം.കരുണാകരൻ, മുരളീധരൻ മൂഴിക്കോട്, മേരിയമ്മ എന്നിവർ സംസാരിച്ചു.