kerala

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ആദ്യ ബാച്ച് പ്രവേശം നേടിയവർക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാമും കൗൺസലിംഗും 24ന് എല്ലാ ജില്ലകളിലെയും പഠന സഹായ കേന്ദ്രങ്ങളിൽ നടക്കും.

രാവിലെ 9.30ന് പഠിതാക്കൾ തെരഞ്ഞെടുത്ത പഠന സെന്ററുകളിൽ എത്തണം. പഠന സഹായ സാമഗ്രികളും തിരിച്ചറിയൽ കാർഡും അന്ന് വിതരണം ചെയ്യും. പഠിതാക്കളുടെ സൗകര്യം പരിഗണിച്ച് അവധി ദിവസങ്ങളിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഒരു ദിവസം അഞ്ച് മണിക്കൂറാണ് ക്ലാസ്. ഇത്തരത്തിൽ 66 മണിക്കൂർ വരെ ഒരു സെമസ്റ്ററിൽ നേരിട്ടുള്ള ക്ലാസുകൾ ലഭിക്കും. ഇതോടൊപ്പം വെർച്യുൽ പഠന സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ബന്ധപ്പെടേണ്ട ഹെൽപ്പ് ലൈൻ നമ്പർ

കണ്ണൂർ റീജിയണൽ സെന്റർ - 8281087576

കോഴിക്കോട് റീജിയണൽ സെന്റർ - 0495 2920228

പാലക്കാട്‌ റീജിയണൽ സെന്റർ - 0466 2912009

തൃപ്പൂണിത്തുറ റീജിയണൽ സെന്റർ - 0484 2927436

കൊല്ലം ഹെഡ്ക്വാർട്ടേഴ്‌സ് & റീജിയണൽ സെന്റർ ​- 04742966841

പഠനസഹായ സെന്റർ, കോ-ഓഡിനേറ്റർമാരുടെ ഫോൺ നമ്പർ

തിരുവനന്തപുരം - മാർ ഇവനിയോസ് കോളേജ് നാലഞ്ചിറ - 9447590739

കൊല്ലം - ഫാത്തിമ മാതാ നാഷണൽ കോളേജ് - 9995959612

പത്തനംതിട്ട- കോളേജ് ഓഫ് അപ്ലയ്ഡ്‌ സയൻസ്, അടൂർ - 9961290888

ആലപ്പുഴ - എം.എസ്‌.എം കോളേജ്, കായംകുളം - 9447965566

കോട്ടയം - ഗവ. കോളേജ് നാട്ടകം - 9846972633

ഇടുക്കി - ഗവ. കോളേജ് കട്ടപ്പന - 7012063774

എറണാകുളം - മഹാരാജാസ് കോളേജ് - 9961218128

തൃശൂർ - ശ്രീ സി.അച്യുതമേനോൻ ഗവ. കോളേജ് - 7736327966

പാലക്കാട്‌ - ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജ്, പട്ടാമ്പി - 9946241127

മലപ്പുറം - ഗവ. കോളേജ് - 9745925294

കോഴിക്കോട് - ഫാറൂഖ് കോളേജ് - 9747318061

വയനാട് - എൻ.എം.എസ്.എം കോളേജ് - 9447931205

ഗവ. ബ്രണ്ണൻ കോളേജ്, കണ്ണൂർ - 9496354482

കാസർകോട് - ഗവ. കോളേജ് - 9496296413

വിശദവിവരങ്ങൾക്ക്:

www.sgou.ac.in