 
ചാത്തന്നൂർ : സംസ്ഥാനത്തെ പിണറായി ഭരണം പൊലീസിനെയും മാർക്സിസ്റ്റ് വത്കരിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അഭിപ്രായപ്പെട്ടു. കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.സുന്ദരേശൻ പിള്ള നയിക്കുന്ന പൗരവിചാരണ ജാഥയുടെ രണ്ടാം ദിവസത്തെ ഉദ്ഘാടനം കൊട്ടിയം ജംഗ്ഷനിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിച്ചനല്ലൂർ മണ്ഡലം പ്രസിഡന്റ് വിനോദ് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി ഭാരവാഹികളായ വിപിനചന്ദ്രൻ, ഉണ്ണികൃഷ്ണൻ, എസ്.ശ്രീലാൽ, സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ, പരവൂർ ബ്ലോക്ക് പ്രസിഡന്റ്
ബിജു പാരിപ്പളളി, ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു, പരവൂർ സജീബ്, ദീപ്തിസുരേഷ്, രേഖാചന്ദ്രൻ എന്നിവർ സംസാരിച്ചു.
തഴുത്തല, മൈലക്കാട്, ആദിച്ചനല്ലൂർ ഇത്തിക്കര, മേലേവിള മീനാട് തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തിയ ജാഥ, ചാത്തന്നൂർ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം കെ.പി.സി.സി നിർവ്വാഹക സമിതി അംഗം എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ജോൺ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കെ.ബി.ഷഹാൽ, യു.വാഹിദ, പട്ടത്താനംസുരേഷ്, വരിഞ്ഞം സുരേഷ് ബാബു, സജി സാമുവൽ, ജി.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.