forest
കോട്ടാത്തല പണയിൽ -വല്ലം കുറവൻചിറ റോഡിലെ കുറ്റിക്കാട് നീക്കി

കൊട്ടാരക്കര : കോട്ടാത്തല പണയിൽ -വല്ലം കുറവൻചിറ റോഡിലെ കുറ്റിക്കാട് നീക്കി. ഇനി പാമ്പിനെ പേടിക്കാതെ വഴിനടക്കാമെന്ന ആശ്വാസത്തിലാണ് നാട്ടുകാർ. ജലജീവൻ മിഷന്റെ കുടിവെള്ള കണക്ഷനുവേണ്ടി പൈപ്പ് ലൈനുകൾ ഈ റോഡിൽ സ്ഥാപിച്ചുവരികയാണ്. ഇതിനായി കുഴിയെടുത്തപ്പോൾത്തന്നെ റോഡിന്റെ ഒരുഭാഗത്തെ കുറ്റിക്കാടുകൾ നീങ്ങി. മലയിൽപ്പാറ ഭാഗത്ത് ഇരുവശത്തെയും കാടുകൾ നീക്കം ചെയ്തു. എന്നാൽ റോഡിന്റെ തകർച്ച പരിഹരിക്കാൻ നടപടിയായിട്ടില്ല.

യാത്രക്കാരുടെ ഭീതി മാറി

' പണയിൽ- വല്ലം- കുറവൻചിറ റോഡിൽ നിറയെ കുറ്റിക്കാട് ' എന്ന പേരിൽ ഇവിടുത്തെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നവംബർ 17ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വീടുകളില്ലാത്തെ ഭാഗമാണ് മലയിൽപ്പാറ. അതുകൊണ്ടുതന്നെ ഇവിടെ ഇഴജന്തുക്കളുടെയും കാട്ടുജീവികളുടെയും ശല്യം നേരത്തേതന്നെയുണ്ട്. എന്നാൽ റോഡിന്റെ ഇരുവശവും വലിയ തോതിൽ കുറ്റിക്കാട് വളർന്നതിനാൽ യാത്രക്കാർ ഭീതിയിലായിരുന്നു.