എഴുകോൺ: നെടുമൺകാവിൽ നിർമ്മിക്കുന്ന ആധുനിക മത്സ്യ മാർക്കറ്റിന്റെയും വ്യാപാര സമുച്ചയത്തിന്റെയും ശിലാസ്ഥാപനവും നിർമ്മാണോദ്ഘാടനവും മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. യോഗത്തിൽ കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രശോഭ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എസ്.ഓമനക്കുട്ടൻ പിള്ള സ്വാഗതം പറഞ്ഞു. തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി.ഐ.ഷെയ്ക്ക് പരീത് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ . ഡാനിയൽ, വൈസ് പ്രസിഡന്റ് വി.സുമലാൽ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരൻ, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ എം. തങ്കപ്പൻ, എ.അഭിലാഷ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.ഉദയകുമാർ, ടി.എസ്. സന്ധ്യാഭാഗി, എസ്.എസ്.സുവിധ, കരീപ്ര സഹകരണ ബാങ്ക് പ്രസിഡന്റ് ജി.ത്യാഗരാജൻ, സി.പി.എം ഏരിയ സെക്രട്ടറി ജെ.രാമാനുജൻ, വെളിയം ശ്രീകുമാർ, കെ.സുഹൈർ, എം.എസ്.ശ്രീകുമാർ, എൻ. എസ്.സജീവ്, എ.അജയഘോഷ്, ജെ.മിനിമോൾ, സജി ജോൺ, കെ.അബ്ദുൾ റഹുമാൻ,പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.
സംസ്ഥാന സർക്കാരിന്റെ 5.2 കോടി രൂപ ചെലവിലാണ് മത്സ്യ മാർക്കറ്റും വ്യാപാര സമുച്ചയവും നിർമ്മിക്കുന്നത്.ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഇടപെടലിനെ തുടർന്നാണ് തുക അനുവദിച്ചത്. തീരദേശ വികസന കോർപ്പറേഷനാണ് നിർമ്മാണ ചുമതല.