
കൊല്ലം: തൃക്കോവിൽവട്ടം തൃക്കരുവ കമ്മാഞ്ചേരി വീട്ടിൽ പരേതനായ കെ.സോമനാഥന്റെ (തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്) ഭാര്യ ജി. ഭവാനി (94, റിട്ട. നഴ്സ്, കൊല്ലം ഗവ. വിക്ടോറിയ ആശുപത്രി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബി.ഷീല (റിട്ട. ഹെഡ്മിസ്ട്രസ്, എം.ജി.ടി എച്ച്.എസ്, മുഖത്തല), എസ്.ലാലി, ഡോ. എസ്.മിനി (കോയിക്കൽ ഫാർമസി, പടപുഴ), പരേതനായ എസ്.രാധാകൃഷ്ണൻ. മരുമക്കൾ: എൻ.ശിവപ്രസാദ് (റിട്ട. ചിട്ടി ഇൻസ്പെക്ടർ), ചന്ദ്രബാബു അനിൽ (ഗിറ്റാറിസ്റ്റ്), ഷാനവാസ് (മാനേജർ, പാർവതി കാഷ്യു ഫാക്ടറി, കിഴക്കേ കല്ലട).