
ചവറ: ലോക കപ്പ് ഫുട്ബാൾ ഫൈനൽ മത്സരത്തിന്റെ വിജയാഹ്ലാദത്തിൽ അമിത വേഗത്തിൽ വന്ന സിഫ്റ്റ് ഡിസയർ കാർ നിയന്ത്രണം വിട്ട് ഇലട്രിക് പോസ്റ്റും വീടിന്റെ മതിലും തകർത്തു. ചവറ സൗത്ത്തെക്കുംഭാഗത്ത് നിന്ന് അമിതവേഗത്തിൽ ആഹ്‌ളാദ ആരവം മുഴക്കി വന്ന യുവാക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്നവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
പ്രദേശവാസികളുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് അപകടത്തിൽപ്പെട്ട് റോഡിലേക്ക് ഒടിഞ്ഞു തൂങ്ങിയ ഇലട്രിക്ക് പോസ്റ്റിലെ ലൈയിൽ ഓഫ് ചെയ്ത് വൻ അപകടം ഒഴിവായി. പോസ്റ്റ് പൂർണ്ണമായി തകർന്നതോടെ പ്രദേശം ഇരുട്ടിലായി. ഇന്നലെ പോസ്റ്റുമാറ്റിയശേഷം വൈകുന്നേരത്തോടെയാണ് വൈദ്യുതി പുന:സ്ഥാപിച്ചത്. രാത്രി തന്നെ ചവറ പൊലീസ് വാഹനം കസ്റ്റഡിയിലെത്തു.