abdhul-rahim-56

ഇരവിപുരം: പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. കൊല്ലൂർവിള കയ്യാലയ്ക്കൽ സംസംനഗർ തോപ്പിൽ വീട്ടിൽ അബ്ദുൽ റഹിമാണ് (56) മരിച്ചത്.

തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ പള്ളിമുക്കിനടുത്തുള്ള ഒരു വീടിന്റെ ഒന്നാം നിലയിലുള്ള സൺഷൈഡിൽ നിന്ന് പെയിന്റിംഗ് ജോലികൾ നടത്തവെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് മാവള്ളി മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: റസിയ. മക്കൾ: റജിയ, റംസിയ, റജില. മരുമക്കൾ: ഷൈജു, അൻസാദിഖ്, റിയാസ്.