
കൊല്ലം: ഉമയനല്ലൂർ വടക്കും കര കിഴക്കേ ചേരി ഫാത്തിമാ മൻസിലിൽ എ.ഹംസയുടെയും ശോഭിതാ ബീവിയുടെയും മകൾ മൈലാപ്പൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ സയൻസ് രണ്ടാം വർഷ വിദ്യാർത്ഥിനി അജ്മിയ (17) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയോടെ അഞ്ചാലുംമൂട് നിരാവിൽ മസ്ജിദ് കബർസ്ഥാനിൽ. സഹോദരങ്ങൾ: അൻസിയ, ഫാത്തിമ.