photo
എസ്.എൻ.ഡി.പി കരുനാഗപ്പള്ളി യൂണിയൻ പ്രാർത്ഥനാ ഹാളിൽ സംഘടിപ്പിച്ച ശില്പശാല യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു. പ്രസിഡന്റ് കെ.സുശീൂലൻ സമീപം.

കരുനാഗപ്പള്ളി: ഖാദി ബോർഡിന്റെ സഹകരണത്തോടെഎസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ നടപ്പാക്കാൻ പോകുന്ന തൊഴിൽ സംരംഭകത്ത്വത്തിന്റെ ഭാഗമായി യൂണിയൻ പ്രാർത്ഥനാ ഹാളിൽ സംഘടിപ്പിച്ച ശില്പശാല എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറിയുമായ എ.സോമരാജൻ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് പുതിയ തൊഴിൽ സംരംഭങ്ങൾ അനിവാര്യമാണെന്നും സമൂഹത്തിലെ താഴെത്തട്ടിൽ ജീവിക്കുന്നവർക്ക് സാമൂഹ്യ നീതി ലഭിക്കണമെങ്കിൽ സാമ്പത്തികമായ വളർച്ച അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതിനുവേണ്ടിയാണ് യൂണിയൻ പുതിയ തൊഴിൽ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതെന്ന് സോമരാജൻ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനായി. ശില്പശാലയിൽ യോഗം ബോർഡ് മെമ്പർമാർ, യൂണിയൻ കൗൺസിലർമാർ, ശാഖാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂത്ത്മൂവ്മെന്റ്, വനിതാസംഘം നേതാക്കൾ എന്നിവർ പങ്കെടുത്തു. യോഗം ബോർഡ് മെമ്പർമാരായ കെ.ജെ.പ്രസേനൻ, കെ.ആർ.വിദ്യാധരൻ, എസ്.സലിംകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, വനിതാസംഘം നേതാക്കളായ അംബികാദേവി, മധുകുമാരി എന്നിവർ പ്രസംഗിച്ചു. ഖാദി ബോർഡ് പ്രോജക്ട് ഓഫീസർ ആർ.മണിയമ്മ, അസിസ്റ്റന്റ് രജിസ്ട്രാർ എസ്.ഷിഹാബുദ്ദീൻ എന്നിവർ ക്ലാസ് നയിച്ചു.