news
പൂതക്കുളം ശ്രീഭൂതനാഥവിലാസം എൻ.എസ്. എസ് കരയോഗ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുമോദന സമ്മേളനം യൂണിയൻ പ്രസിഡ‌ന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്യുന്നു

പരവൂർ : പൂതക്കുളം 2239 -ാം നമ്പർ ശ്രീഭൂതനാഥവിലാസം എൻ.എസ്. എസ് കരയോഗത്തിൽ വാർഷിക പൊതുയോഗവും മികച്ച വിദ്യാർത്ഥികളെ ആദരിക്കലും നടന്നു. യൂണിയൻ പ്രസിഡ‌ന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ്‌ കെ.ബാലകൃഷ്ണൻനായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മികച്ച വിദ്യാർത്ഥികളെ യൂണിയൻ പ്രസിഡന്റ് ഉപഹാരം നൽകി ആദരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ് താലൂക്ക് യൂണിയൻ സെക്രട്ടറി ടി.അരവിന്ദാക്ഷൻപിള്ള, യൂണിയൻ ഭരണസമിതി അംഗങ്ങളായ ശിവപ്രസാദക്കുറുപ്പ്, ശ്രീകുമാർ, അദ്ധ്യാത്മിക പഠന കോ-ഓർഡിനേറ്റർ അനിൽകുമാർ, എം.എസ്.എസ് കോ -ഓർഡിനേറ്റർ ശാലിനി, കരയോഗം സെക്രട്ടറി എൻ.ഗോപാലകൃഷ്ണപിള്ള, ഖജാൻജി സോമൻപിള്ള, വനിതാ സമാജം പ്രസിഡന്റ് ലളിതാസദാശിവൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.