poothakulam
പൂതക്കുളത്തെ സമ്പൂർണ്ണ ഭരഘടന സാക്ഷര പഞ്ചയതായി ജില്ലാലീഗൽ സർവീസസ് സെക്രട്ടറി അഞ്ജു മീരാബിർള പ്രഖ്യാപിക്കുന്നു

പരവൂർ : സമ്പൂർണ ഭരണഘടനാസാക്ഷരത നേടിയ ഗ്രാമപഞ്ചായത്തായി പൂതക്കുളത്തെ പ്രഖ്യാപിച്ചു. പൂതക്കുളം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ

ജില്ലാലീഗൽ സർവീസസ് സെക്രട്ടറി അഞ്ജു മീരാബിർളയാണ് പ്രഖ്യാപനം നടത്തിയത്. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അമ്മിണിഅമ്മ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി.ജയ സ്വാഗതം പറഞ്ഞു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സദാനന്ദൻപിള്ള, ജില്ലാപഞ്ചായത്ത് മെമ്പർ എ.ആശാദേവി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈല ജോയി, ജീജ സന്തോഷ്, ഇത്തിക്കര ബോക്ക് പഞ്ചായത്ത് അംഗം സനിത രാജീവ്, പഞ്ചായത്ത് സെക്രട്ടറി ആർ.രാജേഷ‌്കുമാർ തുടങ്ങിയവർ സംസാരിച്ചു. അസി.സെക്രട്ടറി വിജോയ് മാത്യു നന്ദി പറഞ്ഞു.