phot
കൊല്ലം-തിരുമംഗലം ദേശിയ പാതയോരത്ത് മുറിച്ചിട്ടിരുക്കുന്ന തടികൾ

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയോരങ്ങളിൽ ഒഴിയാബാധയായി മുറിച്ചിട്ട തടികൾ.

ഗതാഗതത്തിന് ഭീഷണിയാകുന്നുമുണ്ട്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പാതയായിട്ടും അധികൃതർ തടികൾ നീക്കാനുള്ള നടപടിയെടുക്കുന്നില്ല. മുരുകൻ പാഞ്ചാലി, തെന്മല,13കണ്ണറ തുടങ്ങിയ നിരവധി സ്ഥാലങ്ങളിലെ പാതയോരത്താണ് മരത്തടികൾ മാസങ്ങൾക്ക് മുമ്പ് മുറിച്ചിട്ടിരിക്കുന്നത്.

വാക്ക് പാലിക്കാതെ

ദേശീയ പാത അധികൃതർ

ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ മുന്നോരുക്കങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ദേശീയ പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്ന മരത്തടികൾ നീക്കം ചെയ്യാമെന്നും കാടുകൾ വെട്ടി മാറ്റമെന്നും ദേശീയ പാത അധികൃതർ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഒന്നും ഇതുവരെ നടപ്പായില്ല. പാതയുടെ രണ്ടുവശങ്ങഴിലുമുള്ള കുഴികൾ പോലും അടയ്ക്കാൻ തയ്യാറായിട്ടുമില്ല.

അടിസ്ഥാന സൗകര്യങ്ങളൊരുക്കിയില്ല

മണ്ഡല,മകര വിളക്ക് പ്രമാണിച്ച് ആയിരക്കണക്കിന് ശബരിമല തീർത്ഥാടകരാണ് ദേശീയ പാതയിലൂടെ പോകുന്നത്. തമിഴ്നാട് അതിർത്തി കടന്ന് വരുന്ന ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാനും അധികൃതർ തയ്യാറായിട്ടില്ല. അച്ചൻകോവിൽ, ആര്യങ്കാവ്, തെന്മല,ഇടത്താവളമായ പുനലൂർ ടി.ബി.ജംഗ്ഷൻ,മുക്കടവ് തുടങ്ങിയ അയ്യപ്പഭക്തർ വിശ്രമിക്കുന്ന പ്രധാന സ്ഥലങ്ങളിലാണ് ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതെന്ന പരാതിയുണ്ട്. തീർത്ഥാടകരുടെ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ വാളക്കോട് പാലത്തിൽ ഗതാഗത കുരുക്കും രൂക്ഷമാകുകയാണ്. വാളക്കോട് പാലത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ മുൻ വർഷങ്ങളിൽ പൊലീസുണ്ടായിരുന്നു. എന്നാൽ ഇത്തവണ അതിനും അധികൃതർ തയ്യാറായിട്ടില്ല.