 
കൊല്ലം: വനിതാക്രിക്കറ്റ് അണ്ടർ 19 സംസ്ഥാന ടീമിൽ ഇടം നേടിയ കൊല്ലൂർവിള ഭാരത് നഗർ സ്വദേശി ഗോപികാഗായത്രി ദേവിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ കായിക വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഫിഫ വേൾഡ് കപ്പ് ബിഗ് സ്ക്രീനിൽ പ്രദർശനം നടന്ന കൊല്ലൂർവിള പള്ളിമുക്കിലെ വേദിയിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഗോപികയെ ഉപഹാരം നൽകി ആദരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ രാജീവ് പാലത്തറ, ശിവരാജൻ വടക്കേവിള, യൂത്ത് കോൺഗ്രസ് ജില്ലാവൈസ് പ്രസിഡന്റ് ഷാ സലിം, അഫ്സൽ തമ്പൂർ, ആരിഫ് പരവൂർ, അജ്മൽ കൂട്ടികട, റിയാസ് സുനീർ, വൈ.ശിഹാബുദ്ദീൻ, അബ്ദുൽ ജലീൽ, സാദത്ത് ഹബീബ്, താഹിന, ഷാജഹാൻ പള്ളിമുക്ക്, എന്നിവർ സംസാരിച്ചു.