
കരുനാഗപ്പള്ളി: ചിന്താ ദാരിദ്ര്യമുള്ള സമൂഹത്തിലാണ് ഫാസിസം വിജയിക്കുന്നതെന്ന് അജിത്ത് കൊളാടി. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കെ.സി.പിള്ളയുടെ പതിനൊന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സി.പി.ഐ ചവറ മണ്ഡലം കമ്മിറ്റി ചവറ ബസ് സ്റ്റാൻഡിന് സമീപം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവോത്ഥാന നായകർ കണ്ണാടിക്കൂടുകളിലാണ്. ആത്മീയതയും ഭൗതികതയും ഒന്നാണെന്ന് തെളിഞ്ഞിടത്ത് ആത്മീയതയെ വിൽപ്പനച്ചരക്കാക്കുകയാണ് ഫാസിസ്റ്റുകൾ ചെയ്യുന്നതെന്നും അജിത്ത് കൊളാടി കൂട്ടിച്ചേർത്തു.
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ.രാമചന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ അസി. സെക്രട്ടറി എം.എസ്.താര, ജില്ല എക്സി. കമ്മിറ്റി അംഗം ഐ.ഷിഹാബ്, ജില്ല കൗൺസിൽ അംഗം ഷാജി.എസ്.പള്ളിപ്പാടൻ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി വി.ജ്യോതിഷ് കുമാർ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ബി.രാജു, പി.ബി.ശിവൻ, ടി.എ.തങ്ങൾ, എസ്.സോമൻ, എൽ.സുരേഷ് കുമാർ, സക്കീർ വടക്കുംതല, മണ്ഡലം സെക്രട്ടറി അനിൽ പുത്തേഴം, ലോക്കൽ കമ്മിറ്റി സെക്രട്ടറി കുളങ്ങര വരദരാജൻ എന്നിവർ സംസാരിച്ചു.