puvar-
ശ്രീനാരായണ വനിതാകോളേജ് അമൃതവർഷിണി പദ്ധതിയുടെയും മ്യൂസിക് ക്ലബിന്റെയും ആഭിമുഖ്യത്തിൽ ക്വയിലോൺ പുവർ ഹോമിൽ നടന്ന ക്രിസ്‌മസ് ​- പുതുവത്സരാഘോഷം

കൊല്ലം : ശ്രീനാരായണ വനിതാകോളേജ് അമൃതവർഷിണി പദ്ധതിയുടെയും മ്യൂസിക് ക്ലബിന്റെയും ആഭിമുഖ്യത്തിൽ ക്വയിലോൺ പുവർ ഹോമിൽ ക്രിസ്‌മസ് ​- പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന് കേക്ക് മുറിച്ച് തുടക്കം കുറിച്ചു. പരിപാടിയുടെ കോ​ - ഓർഡിനേറ്ററും ബോട്ടണി വിഭാഗം അസി.പ്രൊഫസറുമായ പി.ജെ.അർച്ചന, ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ ഡോ.പ്രവീൺ മാത്യു, പുവർ ഹോം സൂപ്രണ്ട് കെ.വത്സലൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. അന്തേവാസികൾക്കും ജീവനക്കാർക്കും പൊതിച്ചോറും വിതരണം ചെയ്തു.