കൊല്ലം: ഡി.ഡി.യു.ജി.കെ.വൈ യുവ കേരളം പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയ പൂർവ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊല്ലം കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച വാമോസ് 2022 അലൂമിനി മീറ്റ് ജയൻ സ്മാരകഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സുമലാൽ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ.എസ് കല്ലേലിഭാഗം, കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ

ജെ.ചന്ദ്രബോസ്, ഐ.ഐ.ഐ.സി ഡയറക്ടർ ഡോ.ബി.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

ഡി.ഡി.യു.ജി.കെ.വൈ പദ്ധതി നിർവഹണത്തിൽ ബെസ്റ്റ് ഔട്ട്സ്റ്റാൻഡിംഗ് പ്രോജക്റ്റ് ഇംപ്ലിമെന്റിംഗ് ഏജൻസിയായി(പി.ഐ.എ) റാഫോഴ്സ് ഇന്ത്യ ട്രെയിനിംഗ് അക്കാഡമിയെ തിരെഞ്ഞെടുത്തു.

സി.ഡി.എസ് ചെയർപേഴ്സൺമാർ, കമ്മ്യൂണിറ്റി വോളന്റിയർമാർ, പൂർവവിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.വിവിധ കലാപരിപാടികളും നടന്നു.